സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്
എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപഭോക്താവിന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. ആ പ്രയോഗത്തെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം. ഇതു് സ്വാതന്ത്ര്യത്തെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം)- എന്നതുപോലെ “ഫ്രീ ബിയര്‍ ” (സൌജന്യ ഭക്ഷണം)എന്നതുപോലെ അല്ല.
ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലയിലുമുള്ള സ്വാതന്ത്ര്യത്തോടും കൂടുതല്‍ അടുക്കുന്നു.
ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.
1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രയോഗം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.
എന്നിരുന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഉപഭോക്താക്കളും, നിര്‍മ്മാതാക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടു് അനുകൂലിച്ചില്ല. 1998-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു ഭാഗം പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് ” എന്ന പേരില്‍ സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയര്” എന്ന വാക്കിലെ ആശയകുഴപ്പമാണു് ഓപ്പണ്‍ സോഴ്സ് എന്ന വാക്കുണ്ടാവാനുള്ള ആദ്യ കാരണം. പക്ഷെ താമസ്സിയാതെ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ആശയത്തെ പിന്‍താങ്ങുന്നതായി.
“ഓപ്പണ്‍ സോഴ്സ് ” -ന്റെ ചില പ്രവര്‍ത്തകര്‍ ആദ്യം അതിനെ “ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വാണിജ്യ രംഗത്തെ പ്രചരണത്തിനുള്ള ഒരു ഉപാധി” ആയാണു് കണ്ടതു്. പൊതുവെ സാമൂഹിക ശരിതെറ്റുകളെ കൂറിച്ചു് അധികം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളേ പറ്റി പറയുന്ന പ്രചരണം. മറ്റു പ്രവര്‍ത്തകര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉയര്‍ത്തുന്ന മൂല്യത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും വിഷയങ്ങളെ പാടെ നിഷേധിച്ചു. അവരുടെ കാഴ്ചപ്പാടെന്തായാലും “ഓപ്പണ്‍ സോഴ്സിനു” വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ ഈ മൂല്യങ്ങളേ കുറിച്ചു് പറയുകയോ വാദിയ്ക്കുകയോ ചെയ്തില്ല. പോകപ്പോകെ “ഓപ്പണ്‍ സോഴ്സ് ” എന്നാല്‍, ശക്തവും വിശ്വസ്തവും ആയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളേ കുറിച്ചു് മാത്രം പറയുന്നതായി. ഒട്ടുമിക്ക “ഓപ്പണ്‍ സോഴ്സ്” പ്രവര്‍ത്തകരും അങ്ങിനെയാണു് ചെയ്തതു്. അതുകൊണ്ടു് തന്നെ “ഓപ്പണ്‍ സോഴ്സ് ” അങ്ങിനെ ഒരു ആശയത്തെ പ്രതിനിധീകരിച്ചു.
ഏതാണ്ടു് എല്ലാ ഓപ്പണ്‍ സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. രണ്ടു് പദങ്ങളും ഏതാണ്ടു് ഒരേ ഗണത്തിലുള്ള സോഫ്റ്റ്‌വെയറിനെ കുറിച്ചാണു് പറയുന്നതും. പക്ഷെ അടിസ്ഥാനപരമായി വ്യത്യസ്തമായ ആശങ്ങളെ കുറിച്ചാണു് അവര്‍ പറയുന്നതു്. ഓപ്പണ്‍ സോഴ്സ് ഒരു നിര്‍മ്മാണ വ്യവസ്ഥയാണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹ്യ പ്രസ്ഥാനമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തേ സംബന്ധിച്ചിടത്തോളം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നൈതിക ബാധ്യതയാണു്, എന്തെന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമെ ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നുള്ളു. ഇതില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായി എങ്ങിനെ “മെച്ചപ്പെട്ട” സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാം എന്ന ദിശയിലാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയങ്ങള്‍. അതു് പ്രകാരം കുത്തക സോഫ്റ്റ്‌വെയര്‍, അപൂര്‍ണ്ണമായ ഒരു പരിഹാരമാണു്. പക്ഷെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണു്, സ്വതന്ത്രമായ സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റമാണു് അതിനു് പരിഹാരം.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ഓപ്പണ്‍ സോഴ്സ്. ഇവരണ്ടും ഒരേ സോഫ്റ്റ്‌വെയറിനെ പറ്റി പറയുന്നു. പിന്നെ ഏതു പേരുപയോഗിച്ചാലും കുഴപ്പമുണ്ടോ? ഉണ്ടു്. കാരണം, വ്യത്യസ്ത പേരുകള്‍ വ്യത്യസ്ത ആശയങ്ങളാണു് സംവേദനം ചെയ്യുന്നതു്. സ്വതന്ത്രമായ ഒരു സോഫ്റ്റ്‌വെയര്‍ ഏതു പേരിലായാലും ഇന്നു് നിങ്ങള്‍ക്കു് അതേ സ്വാതന്ത്ര്യങ്ങള്‍ തന്നെ നല്കുന്നു. പക്ഷെ സ്വാതന്ത്ര്യം എന്നന്നേയ്ക്കുമായി നിലനില്കുന്നതിനു്, ജനങ്ങളെ അവരുടെ സ്വാതന്ത്ര്യത്തെ പറ്റി ബോധാവാന്മാരാക്കേണ്ടതു് ആവശ്യമാണു്. അതിനായി സഹായിയ്ക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” -നെ പറ്റി പറയേണ്ടതു് വളരെ പ്രധാനമാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓപ്പണ്‍ സോഴ്സിനെ ശത്രുക്കളായി കാണുന്നില്ല; കുത്തക(സ്വതന്ത്രമല്ലാത്ത) സോഫ്റ്റ്‌വെയറുകളാണു് ഞങ്ങളുടെ ശത്രുക്കള്‍. പക്ഷെ ഞങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളുന്നതു് എന്നു് ജനങ്ങളറിയാന്‍ ഞങ്ങള്‍ക്കു് താത്പര്യമുണ്ടു്. അതുകൊണ്ടു് തന്നെ ഞങ്ങളെ ഓപ്പണ്‍ സോഴ്സിന്റെ വക്താക്കളായി ചിത്രീകരിയ്ക്കുന്നതു് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല.
“ഫ്രീ സോഫ്റ്റ്‌വെയര്‍ ”, “ഓപ്പണ്‍ സോഴ്സ് ” എന്നതിലെ തെറ്റിദ്ധാരണകള്‍
“ഫ്രീ സോഫ്റ്റ്‌വെയര് ” എന്ന പദത്തെ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടാം എന്നൊരു പ്രശ്നമുണ്ടു്. “പൂജ്യം വിലയ്ക്കു ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്ന ഉദ്ദേശിക്കാത്ത അര്‍ത്ഥവും, “ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ” എന്ന ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ച്-നെ പറ്റി ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല ” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍ ഉപയോഗിച്ചും ആണു് ആ പ്രശ്നത്തേ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ പരിഹാരമല്ല; പ്രശ്നത്തേ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം വരുത്താത്ത കൃത്യമായ ഒരു പദം ഉപയോഗിയ്ക്കുന്നതു് എന്തുകൊണ്ടും നല്ലതാണു്, അതുകൊണ്ടു് വേറേ പ്രശ്നമൊന്നുമില്ലെങ്കില്‍.
നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷിലുള്ള മറ്റെല്ലാ പദങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടു്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച മറ്റു് പല പേരുകളും ഞങ്ങള്‍ പരിഗണിയ്ക്കുകയുണ്ടായി, പക്ഷെ അവയ്ക്കൊന്നും പേരുമാറ്റാന്‍ മാത്രമുള്ള കൃത്യതയുണ്ടായിരുന്നില്ല. “ഫ്രീ സോഫ്റ്റ്‌വെയര്‍ ” എന്നതിനു് പകരം നിര്‍ദ്ദേശിച്ച എല്ലാ വാക്കുകള്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു- അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്നതും ഉള്‍ക്കൊള്ളുന്നു.
The official definition of “open source software” (which is published by the Open Source Initiative and too long to cite here) was derived indirectly from our criteria for free software. It is not the same; it is a little looser in some respects, so open source supporters have accepted a few licenses that we consider unacceptably restrictive of the users. Nonetheless, it is fairly close to our definition in practice.
എങ്കിലും, “നിങ്ങള്‍ക്കു് സോഴ്സ് കോഡ് വായിക്കാം ” എന്നാണു് “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്ന പദത്തിന്റെ ഒറ്റ നോട്ടത്തിലുള്ള വിശദീകരണം. കൂറേയേറെ പേര്‍ അങ്ങിനെ വിചാരിയ്ക്കാനും സാധ്യതയുണ്ടു്. പക്ഷെ ആ നിബന്ധന, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയോ ഓപ്പണ്‍ സോഴ്സിന്റേയോ ആധികാരിക വിശദീകരണത്തെ അപേക്ഷിച്ചു് വളരെ ശോഷിച്ചതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രയോഗങ്ങളും ആ നിബന്ധനയില്‍ പെടും.
“ഓപ്പണ്‍ സോഴ്സ് ” എന്ന പദത്തിനു് ഒറ്റ നോട്ടത്തിലുള്ള അര്‍ത്ഥം അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല അതുകൊണ്ടു്, കൂടുതലാളുകളും തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ടു്. നീല്‍ സ്റ്റെഫെന്‍സണ്‍ (Neal Stephenson)“ഓപ്പണ്‍ സോഴ്സിനെ ” നിര്‍വചിച്ചതു് ഇങ്ങനെ:
ലിനക്സ് “ഓപ്പണ്‍ സോഴ്സ് ” ആണു്, ലളിതമായി പറഞ്ഞാല്‍, ആര്‍ക്കുവേണമെങ്കിലും അതിന്റെ സോഴ്സ് കോഡിന്റെ പകര്‍പ്പു് ലഭിയ്ക്കും.
“ആധികാരിക ” നിര്‍വചനം നിഷേധിയ്ക്കാനും അതുമായി തര്‍ക്കിയ്ക്കാനും ഒന്നും അദ്ദേഹത്തിനു് ഉദ്ദേശമുണ്ടു് എന്നെനിയ്ക്കുതോന്നുന്നില്ല. ഇംഗ്ലീഷ് ഭാഷാപരമായിട്ടുള്ള ലളിതമായ അര്‍ത്ഥമാണു് അദ്ദേഹം പറഞ്ഞതു്. കന്‍സാസ് (Kansas)സംസ്ഥാനം അതുപോലെ ഒരു നിര്‍വചനം കൊടുത്തു:
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ്, സൌജന്യമായി പൊതുജനത്തിനു് ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്, ആ കോഡ് എങ്ങിനെ ഉപയോഗിയ്ക്കണമെന്നതിനുള്ള നിഷകര്‍ഷതകള്‍ വ്യത്യസ്തപ്പെടാമെങ്കിലും.
ഈ പ്രശ്നം നേരിടാന്‍, ഓപ്പണ്‍ സോഴ്സിന്റെ ആധികാരിക നിര്‍വചനത്തിലേയ്ക്കു് വിരല്‍ചൂണ്ടുക എന്ന മാര്‍ഗ്ഗമാണു് അതിന്റെ പ്രവര്‍ത്തകര്‍ ചെയ്തതു്. പക്ഷെ ആ തിരുത്തല്‍ ഞങ്ങള്‍ക്കു് ചെയ്യേണ്ട തിരുത്തലിന്റെ അത്ര ഫലവത്തല്ല. ഫ്രീ സോഫ്റ്റ്‌വെയര് എന്ന പദത്തിനു് പ്രകൃത്യാ രണ്ടു് അര്‍ത്ഥം വരാം, അതിലൊന്നു്, നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥമാണു്, അതായതു് ഫ്രീ സ്പീച്ചാണ്(സ്വതന്ത്ര ഭാഷണം) ഫ്രീ ബിയറല്ല (സൌജന്യ ഭക്ഷണം) എന്നു് മനസ്സിലായ ഒരാള്‍ക്കു് പിന്നെ തെറ്റില്ല. പക്ഷെ ഓപ്പണ്‍ സോഴ്സ് എന്നതിനു് പ്രകൃത്യാ ഒറ്റ അര്‍ത്ഥമേയുള്ളു. അതു് അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കാത്തതാണു്. അതായതു് ഓപ്പണ്‍ സോഴ്സ് എന്നതിന്റെ ആധികാരിക നിര്‍വചനത്തെ വിശദീകരിയ്ക്കാന്‍ സംക്ഷിപ്തമായ ഒരു രൂപമില്ല. അതു് കൂടുതല്‍ ആശയകുഴപ്പത്തിലേയ്ക്കു് വഴിവയ്ക്കും.
“ ഓപ്പണ്‍ സോഴ്സ് ” എന്നാല്‍ “ഗ്നു പൊതു സമ്മതപത്രം ഉപയോഗിയ്ക്കാത്തതു്” എന്നതാണു് മറ്റൊരു തെറ്റിദ്ധാരണ. “ഫ്രീ സോഫ്റ്റ്‌വെയര്‍” എന്നാല്‍ “ഗ്നു സമ്മതപത്രം ഉപയോഗിയ്ക്കുന്നതു്” എന്ന തെറ്റിദ്ധാരണയുടെ തുടര്‍ച്ചയാണതു്. ഇവ രണ്ടും ഒരു പോലെ അബദ്ധമാണു്. ഗ്നു പൊതു സമ്മതപത്രം ഓപ്പണ്‍ സോഴ്സ് അംഗീകരിച്ച സമ്മതപത്രങ്ങളില്‍ ഒന്നാണെന്നതു തന്നെ കാരണം. കൂടാതെ മിക്ക ഓപ്പണ്‍ സോഴ്സ് സമ്മതപത്രങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളാണു്.
വ്യത്യസ്തമൂല്യങ്ങള്‍ ഒരേ നിഗമനത്തിലേയ്ക്കു് നയിയ്ക്കാം…എല്ലായിപ്പോഴുമില്ലെന്നു് മാത്രം
1960-കളിലെ ത്വാത്ത്വിക സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു് പേരുകേട്ടതായിരുന്നു: തന്ത്ര പരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില സംഘടനകള്‍ തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും അവര്‍ പരസ്പരം ശത്രുക്കളായി കരുതി. വലതു പക്ഷമാണു് ഇതില്‍ കൂടുതലും സ്രഷ്ടിച്ചതു്, കൂടാതെ ഇടതു പക്ഷക്കാരെ മുഴുവനായി കുറ്റപ്പെടുത്താനായി ഇതൊക്കെ ഉപയോഗിയ്ക്കുകയും ചെയ്തു.
ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഈ സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കുതു് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു്-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍.
അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും ഈ കാഴ്ചപ്പാടുകള്‍ വളരെ വ്യത്യസ്തമാണു്, ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.
ഉപഭോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രയോഗങ്ങള്‍ ഉണ്ടാക്കാറുണ്ടു്, അവ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും എങ്ങിനെയായിരിയ്ക്കും പ്രതികരിയ്ക്കുക?
സ്വാതന്ത്ര്യത്തിന്റെ ആശയത്തില്‍ വിശ്വസിയ്ക്കാത്ത ഒരു പൂര്‍ണ്ണ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ ആയിരിയ്ക്കും: “ഞങ്ങളുടെ വികസന മാതൃക ഉപയോഗിയ്ക്കാതെ തന്നെ നന്നായി പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗം നിങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതില്‍ എനിയ്ക്കു് അത്ഭുതമുണ്ടു്, എനിക്കതിന്റെ ഒരു പകര്‍പ്പു് എങ്ങിനെ കിട്ടും?” ഈ നിലപാടു്, നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയാനായി ശ്രമിയ്ക്കുന്ന പദ്ധതികള്‍ക്കു് പ്രജോദനമാകും, അതു് നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവെയ്ക്കും.
അതെ സമയം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകന്‍ പറയുക: “നിങ്ങളുടെ പ്രയോഗം വളരെ ആകര്‍ഷണീയമാണു്, പക്ഷെ അതെന്റെ സ്വാതന്ത്ര്യത്തിന്റെ വിലയ്ക്കല്ല. അതുകൊണ്ടു് എനിയ്ക്കതുപയോഗിയ്ക്കാന്‍ പറ്റില്ല. പകരം അതിനൊരു സ്വതന്ത്രമായ പകരക്കാരനെ നിര്‍മ്മിയ്ക്കാനുള്ള സംരംഭത്തെ സഹായിയ്ക്കാന്‍ ഞാന്‍ തയ്യാറാണു്”എന്നാണു്. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ മാനിയ്ക്കുന്നുണ്ടെങ്കില്‍, അതു് നിലനിര്‍ത്താനും പ്രതിരോധിയ്ക്കാനുമായി നമുക്കു് പ്രവര്‍ത്തിയ്ക്കാം.
ശക്തവും, വിശ്വസ്തവും ആയ സോഫ്റ്റ്‌വെയറും ദുഷിച്ചതാകാം
സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപഭോക്താവിനെ സേവിയ്ക്കാനായാണു് നിര്‍മ്മിച്ചതു് എന്ന ധാരണയിലാണു് അതു് ശക്തവും വിശ്വസ്തവും ആകണം എന്നു് അവര്‍ ആഗ്രഹിയ്ക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള സേവനം അതു് ലഭ്യമാക്കുന്നു.
പക്ഷെ ഒരു സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുമ്പോള്‍ മാത്രമേ അതു് ഉപഭോക്താക്കളെ സേവിയ്ക്കുകയാണെന്നു് പറയാന്‍ കഴിയു. ഉപഭോക്താക്കളെ ചങ്ങലയ്ക്കിടാനായാണു് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതെങ്കിലോ?അപ്പോള്‍ കൂടുതല്‍ ശക്തമായ സോഫ്റ്റ്‌വെയര്‍ എന്നാല്‍ അതിന്റെ ചങ്ങലകള്‍ കൂടുതല്‍ ഞെരുക്കുന്നതാണെന്നും, വിശ്വസ്തം എന്നാല്‍ അതു് ഉഴിവാക്കാന്‍ കൂടുതല്‍ പ്രയാസമാണു് എന്നുമാണു്. ഉപഭോക്താക്കളുടെ മേല്‍ ചാരപ്പണി ചെയ്യുക, അവരെ നിയന്ത്രിയ്ക്കുക, പിന്‍വാതിലുകള്‍ ചേര്‍ക്കുക, നിര്‍ബന്ധിത നവീകരണം നടത്തുക തുടങ്ങിയ ദുഷ്ടലാക്കോടെയുള്ള ഘടകങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറില്‍ സാധാരണമാണു്, കൂടാതെ ചില ഓപ്പണ്‍സോഴ്സ് പ്രവര്‍ത്തകര്‍ക്കും അങ്ങിനെ ചെയ്യാന്‍ ആഗ്രഹമുണ്ടു്.
Under the pressure of the movie and record companies, software for individuals to use is increasingly designed specifically to restrict them. This malicious feature is known as DRM, or Digital Restrictions Management (see DefectiveByDesign.org), and it is the antithesis in spirit of the freedom that free software aims to provide. And not just in spirit: since the goal of DRM is to trample your freedom, DRM developers try to make it hard, impossible, or even illegal for you to change the software that implements the DRM.
എന്നിട്ടും ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് DRM” മുന്നോട്ടു് വയ്ക്കുന്നു. നിഗൂഢവത്കരിച്ച മാധ്യമങ്ങളെ(encrypted media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ കോഡ് ഇവര്‍ പ്രസിദ്ധീകരിയ്ക്കുന്നു. അതു് തിരുത്താന്‍ മറ്റുള്ളവരെ അനുവദിയ്ക്കുന്നതുവഴി നിങ്ങളെത്തനെ നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവുമാകുന്നു. പിന്നീടു് ആ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ അനുവദിയ്ക്കാത്ത ഉപകരണങ്ങളിലായി അതു് നിങ്ങളുടെ പക്കല്‍ തന്നെ എത്തുന്നു.
ഈ സോഫ്റ്റ്‌വെയര്‍ “ഓപ്പണ്‍ സോഴ്സായിരിയ്ക്കാം,” ഓപ്പണ്‍ സോഴ്സിന്റെ നിര്‍മ്മാണ മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. പക്ഷെ അതു് ശരിക്കും ഉപയോഗിയ്ക്കുന്നവര്‍ക്കു് സ്വതന്ത്ര്യം ലഭിയ്ക്കുന്നില്ല എന്നതുകൊണ്ടു് അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക അതിനെ കൂടുതല്‍ ശക്തിയോടും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു എങ്കില്‍ അതു് ഏറ്റവും പരിതാപകരമാണു്.
സ്വാതന്ത്ര്യത്തോടുള്ള പേടി
“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” സന്മാര്‍ഗ്ഗികപരമായ കാര്യങ്ങള്‍ ചിലരുടെ സമാധാനംകെടുത്തുന്നു എന്നതാണു് “ഓപ്പണ്‍ സോഴ്സ്” എന്ന പദം ഉയര്‍ന്നു വരാനുള്ള മുഖ്യകാരണം. അതുശരിയാണു് സ്വാതന്ത്ര്യത്തെ കുറിച്ചും, സന്മാര്‍ഗ്ഗികതയേപറ്റിയും, ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും ഒക്കെ പറയുമ്പോള്‍ അവര്‍ അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു് കടന്നേക്കാം-അവരുടെ സന്മാര്‍ഗ്ഗികമായ നടപടികള്‍ ശരിയാണോയെന്നും മറ്റും. അതു് അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ ഭാഗത്തേയ്ക്കു് എങ്ങും ചിന്തിയ്ക്കാന്‍തന്നെ തയ്യാറാവില്ല. അതുകൊണ്ടൊന്നും ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.
എന്തായാലും “ഓപ്പണ്‍സോഴ്സിന്റെ” നേതാക്കള്‍ അങ്ങിനെയാണു് നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും സന്മാര്‍ഗ്ഗികതയേ പറ്റിയും ഒന്നും പറയാതെ, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി മാത്രം സംസാരിച്ചും, അവര്‍ക്കു് സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ “വില്‍ക്കാം” എന്നവര്‍ കണ്ടെത്തി, പ്രത്യേകിച്ചും വ്യവസായപരം.
അതിന്റേതായ കാരണങ്ങളില്‍ ആ സമീപനം ഫലപ്രദമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രസംഗപാടവം പല വ്യവസായത്തേയും വ്യക്തികളേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും, കൂടാതെ നിര്‍മ്മിയ്ക്കാനും വരെ കാരണമായിട്ടുണ്ടു്. അതു് നമ്മുടെ സമൂഹത്തെ വലുത്താക്കിയിട്ടുണ്ടു് —പക്ഷെ അതു് ഉപരിപ്ലവവും പ്രായോഗികതലത്തില്‍ മാത്രമുള്ളതുമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രായോഗിക മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന തത്വശാസ്ത്രം, അതിനേക്കാള്‍ ആഴത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം മനസ്സിലാക്കുന്നതു് തടയുന്നു. അതു് നമ്മുടെ സമൂഹത്തിലേയ്ക്കു് കുറേയേറെ പേരെ കൊണ്ടുവരുന്നു പക്ഷെ അവരെ പ്രതിരോധിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നില്ല. അതു പോകുന്നിടത്തോളം നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യം സുരക്ഷിതമാക്കാന്‍ പര്യാപ്തമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് അള്‍ക്കാരെ ആകര്‍ഷിയ്ക്കുക എന്നതു്, അവരെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ പോരാളിയാവുകയെന്നതിന്റെ പാതിവഴി വരെയേ എത്തിയ്ക്കുന്നുള്ളു.
താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാരണം ഇതെ ഉപഭോക്താക്കളെ, കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനായി ക്ഷണിയ്ക്കപ്പെടാം. കണക്കില്ലാത്ത വ്യവസായങ്ങള്‍ അങ്ങനെ ഒരു പ്രലോഭനത്തിനു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്നുണ്ടു്. ചിലര്‍ സൌജന്യ പകര്‍പ്പുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ എന്തിനതു് വേണ്ടെന്നു വെയ്ക്കണം?സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നല്കുന്ന സ്വാതന്ത്ര്യത്തെ മാനിയ്ക്കാന്‍ അവര്‍ പഠിച്ചെങ്കില്‍ മാത്രം, സാങ്കേതികമോ പ്രായോഗികമോ ആയ സൌകര്യങ്ങള്‍ക്കുപരി സ്വാതന്ത്ര്യത്തെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുമ്പോള്‍ മാത്രം. ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ നമ്മള്‍ സ്വതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കണം. വ്യവസായങ്ങളോടു് ഒരു പരിധിവരെയുള്ള “ നിശബ്ദമായ ” സമീപനം, സമൂഹത്തിനു് നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍ വിപുലമാകുന്നതു് അപകടകരമാണു്.
ആ ആപത്ഘട്ടമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. സ്വതന്ത്ര സോഫ്റ്റവെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ - മിക്കവാറും “വ്യവസായങ്ങള്‍ക്കു് അതാണു് കൂടുതല്‍ സ്വീകാര്യത ” എന്നതുകൊണ്ടാണതു്. ഏതാണ്ടു് എല്ലാ ഗ്നു/ലിനക്സ് വകഭേദങ്ങളും, അടിസ്ഥാന സ്വതന്ത്ര സംവിധാനത്തിനു് പുറമെ കുത്തക സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും ചേര്‍ക്കുന്നു. കൂടാതെ അതൊരു പ്രത്യേകതയായിട്ടു് കാണാനാണവര്‍ ഉപഭോക്താക്കളോടു് പറയുന്നതു്-അല്ലാതെ സ്വാതന്ത്ര്യത്തില്‍ നിന്നു് പിന്നിലേയ്ക്കുള്ള ഒരു ചുവടുവെപ്പായല്ല.
ഈ കൂട്ടായ്മയില്‍ അധികവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാഞ്ഞതുകൊണ്ടു്, സോഫ്റ്റ്‌വെയറുകളുടെ കുത്തക അനുബന്ധങ്ങളും ഭാഗികമമായി സ്വതന്ത്രമല്ലാത്തതുമായ ഗ്നു/ ലിനക്സ് വിതരണങ്ങള്‍ അവിടെ നല്ല വിളനിലം കണ്ടു. ഇതു് യാദൃശ്ചികമല്ല. കൂടുതല്‍ ഗ്നു/ലിനക്സ് ഉപഭോക്താക്കളുടേയും മുമ്പില്‍ അവതരിപ്പിയ്ക്കപ്പെട്ടതു് സ്വാതന്ത്ര്യം ഒരു ലക്ഷ്യമായി കല്പിയ്ക്കാത്ത “ ഓപ്പണ്‍ സോഴ്സ് ” ചര്‍ച്ചകളാണു്. സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിയ്ക്കാത്ത ചെയ്തികളും സ്വാതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കാത്ത വാക്കുകളും പരസ്പരപൂരകങ്ങളായി അന്യോന്യം സഹായിച്ചു. ഈ പ്രവണതയെ മറികടക്കാന്‍ സ്വാതന്ത്ര്യത്തെ കുറിച്ചു് കുറവല്ല കൂടുതല്‍ ചര്‍ച്ചകളാണു് നമുക്കാവശ്യം
പരിസമാപ്തി
ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൂടുതല്‍ പുതിയ ഉപഭോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൂടുതല്‍ ശ്രമിയ്ക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു് നിങ്ങള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു! ” എന്നു് എന്നത്തേക്കാളും ഉച്ചത്തില്‍ നാം പറയണം. “ഓപ്പണ്‍ സോഴ്സ് ” എന്നതിനു പകരം “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്നു പറയുന്ന ഓരോ പ്രാവശ്യവും നിങ്ങള്‍ നമ്മുടെ സമരത്തെ സഹായിക്കുന്നു.
അടിക്കുറിപ്പു്
Joe Barr wrote an article called Live and let license that gives his perspective on this issue.
Lakhani and Wolf's paper on the motivation of free software developers says that a considerable fraction are motivated by the view that software should be free. This was despite the fact that they surveyed the developers on SourceForge, a site that does not support the view that this is an ethical issue.
